മഞ്ജു വാര്യര്‍, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ക്ക് മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരമുണ്ട്. അതോടൊപ്പം മികച്ച പ്രതിനായകനായി റഹ്മാനേയും തിരഞ്ഞെടുത്തു.

മഞ്ജു വാര്യര്‍ക്ക് 2019-ല്‍ പുറത്തിറങ്ങിയ അസുരനിലെ അഭിനയത്തിനാണ് പുരസ്‌കാരം. സുരറൈ പൊട്രിലെ അഭിനയത്തിനാണ് അപര്‍ണയ്ക്ക് അവാര്‍ഡ്. ഹാസ്യ നടിക്കുള്ള പുരസ്‌കാരം ഉര്‍വശിക്കും ലഭിച്ചു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി തിരഞ്ഞെടുക്കപ്പെട്ടു.

വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, ആര്‍ പാര്‍ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്‍മാര്‍. ഫെബ്രുവരി 13ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അവാര്‍ഡുകള്‍ കൈമാറും.