നക്ഷത്രഫലം 2026 ജനുവരി 25 മുതൽ 31 വരെ



✒️ സജീവ് ശാസ്താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് 
ഫോൺ   96563 77700

അശ്വതി: വിദ്യാർഥികൾക്ക് മികച്ച വാരം ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നവാൻ സാധിക്കും,. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ  മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില് മംഗളകർമ്മങ്ങൾ  നടക്കും. പൊതുവേ എല്ലാകാര്യത്തിലും വിജയം പ്രതീക്ഷിക്കാം. 

ഭരണി:    വിദ്യാര്ത്ഥികൾക്ക്  അനുകൂല സമയം. പെട്ടെന്നുള്ള ചെലവുകൾ  വരുന്നതിനാൽ കയ്യിൽ  പണം തങ്ങുകയില്ല.   മുതിർന്ന ബന്ധുക്കളുമായി അഭിപ്രായഭിന്നത. സ്വന്തം ആവശ്യങ്ങള്ക്കു വേണ്ടിയോ മറ്റുള്ളവര്ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. 

കാർത്തിക:  കര്മ്മരംഗത്ത് മികച്ച  നേട്ടങ്ങള് കൈവരിക്കാന് സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക  പ്രശ്നങ്ങൾ  പരിഹരിക്കുവാൻ  സാധിക്കും.   വിവാഹ കാര്യത്തിൽ  അനുകൂല തീരുമാനം ഉണ്ടാവും . 

രോഹിണി :  മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. മാനസിക സംഘർഷങ്ങൾ  കൂടും. ജീവിത പങ്കാളിയില് നിന്നും പിന്തുണ  ലഭിക്കും. സഹപ്രവര്ത്തകരുടെ അനുമോദനം ലഭിക്കും .പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുന്കോപം നിയന്ത്രിക്കണം. 

മകയിരം: ദമ്പതികൾ  തമ്മിൽ നിലനിന്ന  അഭിപ്രായ വ്യത്യാസം  ശമിക്കും  സാമ്പത്തികമായും തൊഴിൽ പരമായും വാരം  നന്ന് .  .വിവാഹകാര്യത്തിന് നേരിട്ടിരുന്ന തടസങ്ങള് മാറികിട്ടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ  വിജയിക്കും,  മത്സര പരീക്ഷകളിൽ   വിജയിക്കുവാന് സാധ്യത.

തിരുവാതിര:  യാത്രകള് മുഖേന പ്രതീക്ഷിച്ചതിനേക്കാള് ഗുണം ലഭിക്കും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില് മാറ്റം ഉണ്ടാകും. തൊഴിലിനായുള്ള പരിശ്രമങ്ങൾ   വിജയിക്കും . 
പുണർതം: തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ മുന്നോട്ടു നീക്കുവാൻ കഴിയും,   മാനസിക സംഘർഷം ശമിക്കും  , കുടുംബ സൗഖ്യ വർദ്ധന,  ബിസിനസ്സിൽ പുരോഗതി , സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും. 

പൂയം:  ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിന് ശാരീരിക അസുഖങ്ങള് അനുഭവപ്പെടും. വാക് സാമർഥ്യം കൊണ്ട് കാര്യസാദ്ധ്യം . . ഉദരസംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിലിൽ  അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. 

ആയില്യം:. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും, പുണ്യസ്‌ഥലങ്ങള് സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും. അഭിപ്രായഭിന്നതകള് ശമിക്കുകവഴി കുടുംബസുഖം വര്‍ധിക്കും. ചെറിയ വീഴ്ച, പരിക്ക് എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും.
മകം:  പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരില് നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില് മംഗളകര്മ്മങ്ങള് നടക്കും. കലാ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം. ദമ്പതികൾ  തമ്മില് ഐക്യം വർദ്ധിക്കും , . കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ സാധിക്കും  . ആഘോഷങ്ങളിൽ  പങ്കെടുക്കും. നിരാശ വിട്ടുമാറും.  

പൂരം:  പുതിയ  ഗൃഹോപകരണങ്ങള് വാങ്ങിക്കും. തൊഴില് രഹിതർക്ക്  ജോലിസാദ്ധ്യത . പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം.പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മ വിശ്വാസം വര്ദ്ധിക്കും. വാത ജന്യ രോഗസാദ്ധ്യത .
ഉത്രം :. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. ആഢംബര  ചെലവുകള് വര്ദ്ധിക്കും. മനസിന് ശാന്തത നൽകുന്ന  വാർത്തകൾ കേൾക്കും . ലഹരി   വസ്തുക്കളില് താല്പ്പര്യം വര്ദ്ധിക്കും. മത്സരപരീക്ഷകളില് വിജയ സാധ്യത. ഗൃഹനിര്മ്മാണത്തില് ചിലവുകള് വര്ദ്ധിക്കും. 

അത്തം:    സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  തൊഴിൽപരമായി സ്വദേശം  നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. മുൻപ് തുടങ്ങി വച്ച  പ്രവര്ത്തനങ്ങളിൽനിന്നുള്ള നേട്ടം സന്തോഷം നൽകും  കര്മ്മ രംഗത്ത് കൂടുതൽ  ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങൾ  വഴി സഹായം ലഭിക്കും. 

ചിത്തിര:  ദാമ്പത്യ  ജീവിതം സന്തോഷപ്രദമായിരിക്കും. സന്താനങ്ങളാൽ  മനഃസന്തോഷം വർദ്ധിക്കും  .   .കൂട്ടുകാർ നിമിത്തം കാര്യവിജയം  . . മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. പൊതുപ്രവര്ത്തനങ്ങളിൽ  വിജയം. 
ചോതി:  ബന്ധുജനങ്ങളില് നിന്നുള്ള അനുഭവങ്ങള് കിട്ടും.. രോഗാവസ്‌ഥയിലുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്‌ഥതകള് ശമിക്കും.
 
വിശാഖം:  ഗുണദോഷസമ്മിശ്രമായ ഫലങ്ങള് അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.  പണമിടപാടുകളില് ചെറിയ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മംഗളകര്‍മങ്ങളില് സംബന്ധിക്കും. ഗൃഹനിര്‍മാണത്തില് പുരോഗതി കൈവരിക്കും. വി

അനിഴം: സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്, ബന്ധുക്കള് എന്നിവരുടെ സഹായത്താല് അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ബന്ധുക്കക്കായി പണം ചെലവിടും. 

തൃക്കേട്ട:  മാനസിക  അസംതൃപ്‌തി വർദ്ധിക്കും , സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്‌തി. മത്സരപ്പരീക്ഷകളിൽ വിജയിക്കുവാന് സാധിക്കും.

മൂലം :  കാർഷിക മേഖലയിൽ  നിന്ന് നേട്ടങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ വിജയം, ധനപരമായ വരവ് കുറഞ്ഞിരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും.സുഹൃത്തുക്കളുമായി ചേർന്ന് യാത്രകൾ.

പൂരാടം:  അലച്ചില് വര്ധിക്കും.  കാര്യവിജയം കൈവരിക്കും  സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങളിൽ പുരോഗതി,  മേലുദ്യോഗസ്ഥരുടെ   പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള് നടത്തും. 
ഉത്രാടം: .  ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. തൊഴിൽ രംഗത്ത് പുതിയ  സ്ഥാനലബ്ധിയുണ്ടാകും. ബിസിനസ്സിൽ  നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. രോഗശമനം ഉണ്ടാകും. 

തിരുവോണം : കുടുംബാംഗങ്ങളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി  പണം മുടക്കും .  കളഞ്ഞു  പോയ രേഖകൾ  തിരികെ കിട്ടും.

അവിട്ടം  : പുണ്യസ്ഥലങ്ങള് സന്ദര്ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. ബന്ധുക്കളുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക, പലതവണ  ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും. 

ചതയം:  കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. സുഹൃത്തുക്കളുടെ  വിവാഹത്തിൽ  സംബന്ധിക്കും, , സ്വപ്രയത്നത്താൽ കാര്യവിജയം  നേടും . തൊഴിൽ രംഗത്ത് ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും. 

പൂരുരുട്ടാതി  :  കുടുംബ സുഖം കുറഞ്ഞിരിക്കും . സ്വന്തം കഴിവിനാല് കാര്യങ്ങള് സാധിക്കും. ദീര്ഘയാത്ര വേണ്ടിവരും. പുതിയ ഗൃഹോപകരണങ്ങള് വാങ്ങും. പിതാവിന് രോഗാരിഷ്ടതകൾക്ക്  സാദ്ധ്യത.

ഉത്രട്ടാതി  : . തൊഴിൽ രഹിതർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും . പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. മുതിർന്നവരിൽ   നിന്നും സഹായത്തെ ലഭിക്കും ,  ദാമ്പത്യപരമായ കലഹങ്ങൾ അവസാനിക്കും. 

രേവതി :   അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും .മംഗളകാര്യങ്ങളില് പങ്കെടുക്കും. കര്മ്മ രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ   കൈവരിക്കാൻ  സാധിക്കും. സകുടുംബം ദീർഘയാത്രകൾ നടത്തും.
أحدث أقدم