ടിക് ടോക് വീണ്ടും എത്തുന്നു….ബൈറ്റ്ഡാൻസിൽ നിന്ന് ആപ്പിന്റെ അധികാരം യു എസ് കമ്പനിക്ക്


നീണ്ട തർക്കങ്ങൾക്കൊടുവിൽ ട്രംപിന്റെ തീരുമാനത്തിന് വഴങ്ങി ടിക് ടോക്. അമേരിക്കയിൽ ആപ്പിന്റെ പ്രവർത്തനം തുടരുന്നതിനായി പുതിയൊരു കമ്പനിയുമായി കരാറിൽ ഒപ്പിട്ടിരിക്കുകയാണ് ടിക് ടോക്. കരാർ പ്രകാരം ടിക് ടോക്കിന്റെ രാജ്യത്തെ പ്രവർത്തനങ്ങൾ എല്ലാം കമ്പനിയുടെ കീഴിലാകും നടക്കുക. ‘ടിക് ടോക് യുഎസ്ഡിഎസ് ജോയിന്റ് വെഞ്ച്വർ എൽഎൽസി’ (TikTok USDS Joint Venture LLC) എന്ന കമ്പനി ആയിരിക്കും ടിക് ടോക്കിന് നേതൃത്വം നൽകുക.

ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ പ്രവർത്തനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് യു എസ് ഭരണകൂടം ഭയപ്പെട്ടിരുന്നു. ഇതിനാലാണ് ഉടമസ്ഥാവകാശം വേർപെടുത്താൻ ബൈറ്റ്ഡാൻസിനോട് അമേരിക്ക ആവശ്യപ്പെട്ടത്. യു എസിൽ പ്രവർത്തിക്കുന്ന ആപ്പിനെ രാജ്യത്തിനകത്തുള്ള ഏതെങ്കിലും കമ്പനിക്ക് വിൽക്കാൻ തയാറാകണമെന്നും ഇല്ലെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്നും ഭരണകൂടം ബൈറ്റ്ഡാൻസിന് മുന്നറിയിപ്പ് നൽകിയിരുന്നു അറിയിച്ചിരുന്നു. അമേരിക്ക തീരുമാനം കടുപ്പിച്ചതോടെയാണ് ടിക് ടോക്കിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം മറ്റൊരു കമ്പനിക്ക് നൽകാൻ തയ്യാറായത്‌.

أحدث أقدم