ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം; . 23 കാരനെ തീ വെച്ചു കൊന്നു


ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് നേരെ ആക്രമണം. 23 കാരനെ തീ വെച്ചു കൊന്നു. ഇന്നലെ രാത്രി ആണ് ആക്രമണം ഉണ്ടായത്. ചഞ്ചൽ ഭൗമിക്കാണ് കൊല്ലപ്പെട്ടത്. ചഞ്ചൽ ഭൗമിക്ക് ഗ്യാരേജിനുള്ളിൽ ഉറങ്ങി കിടക്കുമ്പോഴായിരുന്നു ആക്രമണം. അക്രമികൾ ഗ്യാരേജിൻ്റ ഷട്ടറിൽ പുറത്ത് നിന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചഞ്ചലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ് എന്ന് കുടുംബം ആരോപിച്ചു. കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണം എന്നും കുടുംബം ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ചഞ്ചൽ. അച്ഛന്റെ മരണശേഷം രോഗിയായ അമ്മയെയും,  വികലാംഗനായ മൂത്ത സഹോദരനെയും,  ഇളയ സഹോദരനെയും പരിചരിച്ചു കഴിയുകയായിരുന്നു.  കഴിഞ്ഞ 6  വർഷമായി നർസിംഗ്ഡിയിലെ ഒരു പ്രാദേശിക ഗാരേജിൽ ജോലി ചെയ്ത് വരികയാണ്  അദ്ദേഹം. ചഞ്ചൽ സത്യസന്ധനായ ഒരു ചെറുപ്പക്കാരനാണെന്നും, യാതൊരു ശത്രുതയും ഇല്ലെന്നും പ്രദേശവാസികളും ഗാരേജ് ഉടമയും വ്യക്തമാക്കി. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും , മതപരമായ വിദ്വേഷം മൂലമാകാമെന്നും കുടുംബാംഗങ്ങളും,  അയൽക്കാരും പറയുന്നു.

ദീപു ചന്ദ്ര ദാസ്, ഖോകോൺ ചന്ദ്ര ദാസ് എന്നിവരുടെ തീകൊളുത്തിയ മരണങ്ങൾ ഉൾപ്പെടെ മുൻകാലങ്ങളിൽ ഉണ്ടായ സമാനമായ ആക്രമണങ്ങൾ രാജ്യത്തുടനീളമുള്ള ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.

أحدث أقدم