ഉപവാസ പ്രാർത്ഥനയും, ഉണർവ്വ് യോഗങ്ങളും ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ.

വടവാതൂർ : ന്യൂ ഇന്ത്യ ദൈവസഭ പ്രയർ ഗാർഡൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങളും ഉപവാസ പ്രാർത്ഥനയും വടവാതൂർ കെ.എം. ടവറിൽ വച്ച് നടക്കും. ഈ മാസം 28 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റേഴ്സ് പ്രിൻസ് തോമസ് (റാന്നി), ബിജു സി.എക്സ് (എറണാകുളം), അജി ഐസക് (അടൂർ), നോബിൾ ജേക്കബ് (കോട്ടയം), ബെഞ്ചമിൻ വി. വർഗീസ് (പുനലൂർ) തുടങ്ങിയവർ ദൈവവചനം സംസാരിക്കും. രാവിലെ 10.30 മുതൽ 1 വരെയും, വൈകിട്ട് 6. 30 മുതൽ 9 വരെയും നടക്കുന്ന യോഗങ്ങളിൽ പി.ജി.എഫ് വാർഷിപ്പേഴ്സ് ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് 9383429098, 9446479100.
أحدث أقدم