31.5 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി, നൈജീരിയയില്‍ ഇന്ത്യക്കാരായ 22 കപ്പല്‍ ജീവനക്കാര്‍ അറസ്റ്റില്‍





ലാഗോസ്: ഇന്ത്യാക്കാരായ 22 പേരടങ്ങുന്ന ചരക്ക് കപ്പല്‍ നൈജീരിയയില്‍ പിടിയില്‍. ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ എന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. കപ്പലില്‍ നിന്ന് 31.5 കിലോഗ്രാം കൊക്കൈന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലെ ഇന്ത്യക്കാരായ 22 ജീവനക്കാരെ അറസ്റ്റ് ചെയ്തു.

നൈജീരിയയിലെ നാഷനല്‍ ഡ്രഗ് ലാ എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയാണ് (എന്‍ഡിഎല്‍എ) ലഹരി പിടികൂടിയത്. യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന കേന്ദ്രമായിട്ടാണ് നൈജീരിയയെ കണക്കാക്കുന്നത്.

ലഹരി കടത്തലിനു പുറമേ രാസലഹരി ഉല്‍പ്പാദന കേന്ദ്രങ്ങളും നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ലാഗോസില്‍ ബ്രസീലില്‍ നിന്നെത്തിയ കപ്പലില്‍നിന്നും 20 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയിരുന്നു. അടുത്തിടെ തുറമുഖത്തു ഇറക്കിയ കണ്ടെയ്നറില്‍ നിന്ന് 1,000 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
أحدث أقدم