അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും






അടുത്ത നാല് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും എന്നതിനാൽ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തുക. നാലാം ശനിയും ഞായറും റിപ്പബ്ലിക് ദിനവും ബാങ്കുകൾക്ക് അവധിയാണ്. പിന്നാലെ ജനുവരി 27ന് ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ പണിമുടക്ക് നടത്തുകയാണ്. അതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്ക് ഇടപാടുകൾ നടത്താനാവില്ല. എടിഎമ്മുകൾ പ്രവർത്തിക്കുമെങ്കിലും പണിമുടക്ക് ദിവസം പണം നിറയ്ക്കുന്ന ജോലികളിൽ തടസ്സം നേരിട്ടേക്കാം. അതിനാൽ അത്യാവശ്യമുള്ള പണം ഇന്ന് തന്നെ എടുത്തുവയ്ക്കുന്നതാണ് നല്ലത്.
Previous Post Next Post