സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ ഇതുവരെ നിഷേധിക്കപ്പെട്ട ആകുല്യങ്ങൾ ഉടൻ കൊടുക്കുമെന്ന് പറയുന്ന ബഡ്ജറ്റ് തീരുമാനങ്ങൾ തള്ളിക്കളയണമെന്നും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ സംഗമം നടന്നു. പ്രതിഷേധ സംഗമം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ വി പി ബോബിൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റോജൻ മാത്യു, കണ്ണൻ ആൻഡ്രൂസ്, പ്രകാശ് ജേക്കബ്, പി.എസ് ഷാജിമോൻ, ജില്ലാ ഭാരവാഹികളായ റോബി ജെ, ശ്രീകുമാർ എസ്, സനീഷ് എ, റോബി സി ഐസക്ക്, ബിന്ദു എസ്, പ്രവീൺ ലാൽ ഓമന കുട്ടൻ, മുഹമദ് അജ്മൽ, സിബി ജേക്കബ്, വിനോദ് കുമാർ എൻ.ആർ,കെ.ആർ മുസ്തഫ എന്നിവർ സംസാരിച്ചു.