പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ തുടർ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം നാളെ ശബരിമലയിൽ വിശദ പരിശോധന നടത്തും. തുടർന്ന് നാളെ രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ ശബരിമല സന്നിധാനം ഒഴിയണമെന്ന് സ്പെഷ്യൽ കമ്മിഷണർ അറിയിച്ചു. ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. വി.എസ്.എസ്.സിയിലെ ശാത്രീയ പരിശോധന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അമ്പരിപ്പിക്കുന്ന കണ്ടെത്തലിലേക്ക് കോടതി എത്തിയത്. കോൺഗ്രസ് ഭരണസമിതിയുടെ കൊടിമര, വാചിവാഹന കൈമാറ്റവും പി.എസ് പ്രശാന്തിന്‍റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ കോടതി പ്രത്യേക സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാവിലെ എട്ടിന് മുൻപ് മാധ്യമങ്ങൾ സന്നിധാനം ഒഴിയണം….
ജോവാൻ മധുമല
0
Tags
Top Stories