കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളും വേണം: ആവശ്യത്തിൽ ഉറച്ചു നിൽക്കും: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ്

കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പാർട്ടി മൽസരിച്ച 10 സീറ്റുകളും പാർട്ടിക്ക് ലഭിക്കണമെന്നുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കോട്ടയത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥിത്വം നൽകുന്നതിൽ യു.ഡി.എഫിൻ്റെ പൊതു മാനദണ്ഡമായ ജയ സാധ്യത പാർട്ടി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 10 വർഷമായി കേരളത്തിൽ ഭരണം നടത്തുന്ന എൽ.ഡി.എഫ് . സർക്കാർ കാർഷിക മേഖലയോട് തുടർന്ന് വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ സംസ്ഥാന ബജറ്റ് എന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങളും നടപ്പാക്കുവാൻ കഴിയാത്ത നിർദ്ദേശങ്ങളുമാണ് ബജറ്റിൽ ഉള്ളത്. നിർദ്ദേശി ച്ചിരിക്കുന്ന പദ്ധതികൾ നടപ്പാക്കുതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനുള്ള യാതൊരു പ്രായോഗിക നിർദ്ദേശവും ബജറ്റിൽ ഇല്ലന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു.

അവശ്യമായ കൂടിയാലോചനകൾ നടത്തി കേരളാ കോൺഗ്രസ് പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് യോഗം ഏകകണ്ഠമായി പാർട്ടി ചെയർമാൻ പി.ജെ.ജോസഫിനെ ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര വിജയിപ്പിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുവാൻ യോഗം തീരുമാനിച്ചു. പി.സി.തോമസ് എക്സ് എം.പി, മോൻസ് ജോസഫ് എംഎൽഎ,ജോയി ഏബ്രഹാം എക്സ് എം.പി. മുൻ മന്ത്രി ടി.യു.കുരുവിള, ഫ്രാൻസിസ് ജോർജ് എം.പി, തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ, അപു ജോൺ ജോസഫ്, എന്നിവർ സംസാരിച്ചു.
أحدث أقدم