വേനൽക്കാലം അടുത്തതോടെ തീപിടുത്തം കൂടുന്നു പാമ്പാടിയിലും സമീപ സ്ഥലങ്ങളിലും ഇന്നലെ തീ പടർന്നത് നാലിടങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് പാമ്പാടി ഫയർഫോഴ്സ്


 ( പ്രതീകാത്മക ചിത്രം ) 

ജോവാൻ മധുമല 

പാമ്പാടി : പാമ്പാടിയിലും സമീപസ്ഥലങ്ങളിലും തീപിടുത്തം തുടർക്കഥയാവുന്നു ഇന്നലെ പാമ്പാടി ഫയർഫോഴ്സ് നാലിടങ്ങളിൽ എത്തി തീ നിയന്ത്രണ വിധേയമാക്കി ആദ്യ തീപിടുത്തം റിപ്പോർട്ട് ചെയ്തത് 
ഉച്ചയ്ക്ക് 12 മണിക്ക് ആയിരുന്നു 
വാഴൂർ പഞ്ചായത്ത് വാർഡ് രണ്ടിൽ നെടുമാവ് ക്രഷറിന് സമീപം ഏകദേശം മൂന്ന് ഏക്കർ വരുന്ന പറമ്പിലെ അടിക്കാടിന് തീപിടിച്ചു.ഉടൻ തന്നെ പാമ്പാടി ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി 


 തുടർന്ന് വൈകുന്നേരം  4 മണിക്ക് ശ്രീരംഗംപടി ( നെത്തല്ലൂരിന്  സമീപം)  ഒരു ഏക്കറോളം വരുന്ന പറമ്പിലെ പുല്ലിന് തീപിടിച്ചു ഇതും പാമ്പാടി ഫയർഫോഴ്സ് നിയന്ത്രണ വിധേയമാക്കി 
വൈകിട്ട്  5.30ന് കങ്ങഴയിൽ ദേവഗിരിയിൽ    ഒരു ഏക്കറോളം വരുന്ന പറമ്പിന് തീ പിടിച്ചു. പാമ്പാടി കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് തീ  നിയന്ത്രണ വിധേയം  ആക്കിയത് 

 7 30ന് മുക്കാലിയിൽ   ഒരേക്കറോളം വരുന്ന പറമ്പിന് തീപിടിച്ചു.
പല സ്ഥലങ്ങളിലും വാഹനങ്ങളും ഉപകരണങ്ങളും എത്താനുള്ള വഴികൾ ഇല്ലാത്തതിനാൽ സേനാംഗങ്ങൾ ഫയർ ബീറ്റർ ഉപയോഗിച്ച് തല്ലിയും അടുത്ത വീടുകളിൽ നിന്നും ബക്കറ്റുകളിൽ വെള്ളം ശേഖരിച്ചുമാണ് തീ നിയന്ത്രണവിധേയമാക്കുന്നത്.
 പ്രവർത്തനങ്ങൾക്ക് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീ പി വി സന്തോഷ് കുമാർ നേതൃത്വം നൽകി തീപിടുത്തം കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കമെന്ന് പാമ്പാടി ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു
أحدث أقدم