‘ജനനായകന്റെ ‘ റിലീസ് വൈകുന്നതിൽ മാപ്പ് ചോദിച്ചു നിർമാതാവ്, വിവാദത്തിൽ വിജയ് മൗനം തുടരുന്നതിൽ വിമർശനം


ജനനായകൻ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. ജുഡീഷ്യറിയെ വിശ്വാസം ഉണ്ടെന്ന് പറഞ്ഞ നിർമാതാക്കൾ, ചിത്രം വൈകുന്നതിൽ ആരാധകരോട് മാപ്പ് ചോദിക്കുകയും ചെയ്തു. അർഹമായ യാത്രയയപ്പ് വിജയ്ക്ക് ലഭിക്കണമെന്നാണ് ആഗ്രഹം എന്നും കമ്പനി ഉടമ വെങ്കട്ട് കെ.നാരായണ വ്യക്തമാക്കി. സിനിമ ഉടൻ തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു.

അതേസമയം, വിവാദത്തിൽ വിജയ് മൗനം തുടരുന്നതിൽ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. എം കെ സ്റ്റാലിൻ സെൻസർ ബോർഡിനെതിരെ രംഗത്ത് വന്നിട്ടും വിജയ് പ്രതികരിക്കുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തിൽ ടിവികെ പ്രതികരിച്ചിട്ടുണ്ട്. റിലീസ് തടഞ്ഞത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നത് വ്യക്തമെന്ന് ജനറൽ സെക്രട്ടറി കെ.ജി.അരുൺരാജ്‌ പറഞ്ഞു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നിർമ്മാണകമ്പനി ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും ആദ്യ പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി.

أحدث أقدم