സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി കുടുംബം; ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം


സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഫീസിന് മുൻപിൽ സമരവുമായി കുടുംബം. കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരവുമായി എത്തിയത്. തിരൂരങ്ങാടി സ്വദേശി റിയാസും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് സമരത്തിനെത്തിയത് ബ്രാഞ്ച് സെക്രട്ടറി വീട് വെക്കാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവുമായാണ് ഇവർ സമരം നടത്തിയത്. കൊടിഞ്ഞിയിലെ ഇവരുടെ സ്ഥലത്ത് വീടുവെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ലെന്നും, നിരവധി പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും, നിർമ്മാണ ജോലികൾ  ബ്രാഞ്ച് സെക്രട്ടറി സുബേർ  തടസപ്പെടുന്നുവെന്നും ആരോപിച്ചാണ് കുടുംബം സമരത്തിന് ഇറങ്ങിയത്. വീടിന് തറ കിട്ടിയെങ്കിലും അത് പൊളിച്ചു കളഞ്ഞുവെന്നും ഇവർ ആരോപിക്കുന്നു. സുബൈറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ സമരം.

തങ്ങളുടെ ആവശ്യം നിരവധി തവണ പാർട്ടിയെ അറിയിച്ചെന്നും നടപടിയൊന്നും ഉണ്ടാകാതെ വന്നതോടെയാണ് കുടുംബവുമായി സമരത്തിന് ഇറങ്ങിയതെന്നും റിയാസ് പറഞ്ഞു. പ്ലക്കാഡുകളുമായാണ് കുടുംബം സമരം ചെയ്യാനെത്തിയത്. തുടർന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ശശികുമാര്‍ ഇവരുമായി സംസാരിക്കുകയും പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടാമെന്ന ഉറപ്പ് നൽകുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സുബേർ പരാതിക്കാരന്റെ ഗൃഹനിർമാണത്തിന് എന്തുകൊണ്ട് തടസം സൃഷ്ടിക്കുന്നുവെന്ന് അന്വേഷിക്കുകയും ചെയ്യാമെന്ന് അറിയിച്ചു. ഇതേതുടർന്ന് കുടുംബം മടങ്ങുകയും ചെയ്തു. പരാതി പാര്‍ട്ടി പരിശോധിക്കുമെന്നും ഇപ്പോഴത്തെ സമരം ആസൂത്രിതതമാണോയെന്ന സംശയം ഉണ്ടെന്നും ശശികുമാര്‍ പ്രതികരിച്ചു.

Previous Post Next Post