എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികൾ ആക്കിയാണ് കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം. ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയിൽ ഉണ്ടാകും. 2019 ലെ സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങൾ ഇഡി അന്വേഷണ പരിധിയിൽ വരും.