ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായത് സവിശേഷ സാഹചര്യമാണെന്നും മുന്നണി ഐക്യം ഉറപ്പാക്കി പ്രചാരണത്തിനിറങ്ങണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചടിയ്ക്ക് കാരണം അമിത ആത്മവിശ്വാസമാണെന്നാണ് എൽഡിഎഫ് വിലയിരുത്തല്‍. പതിവിന് വിപരീതമായി വിമതരുടെ സാന്നിധ്യം പലയിടത്തും ഉണ്ടായെന്നും മുന്നണി ഐക്യം ലംഘിക്കപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫും ബിജെപിയും തെറ്റിദ്ധാരണയുണ്ടാക്കി. അത് പ്രതിരോധിക്കാൻ കഴിഞ്ഞില്ല തുടങ്ങിയ വിലയിരുത്തലാണ് യോഗം നടത്തിയത്