വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം;…




വിജയ് ചിത്രം ജനനായകന് ഇന്ന് നിർണായകം. സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷൻ (സിബിഎഫ്‍സി) നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. 

ഇന്ന് രാവിലെ പതിനൊന്നരയോടെ കേസ് കോടതി പരിഗണിച്ചേക്കും. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് വിട്ടത്തോടെ ആണ് ഈ മാസം ഒമ്പതിന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകൻ ചിത്രം പ്രതിസന്ധിയിലായത്.

 ഇതോടെ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർമാതാക്കൾക്ക് പ്രതികൂലമായ പരാമർശങ്ങളാണ് ബെഞ്ചിൽ നിന്ന് ഉണ്ടായത്.
أحدث أقدم