നെടുമ്പാശ്ശേരിയിൽ പ്ലംബിംഗ് ജോലിക്കെത്തി… യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി


നെടുമ്പാശ്ശേരിയിൽ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തിൽ ബലരാമന്റെ മകൻ അഭിനവാണ് (18) മരിച്ചത്. അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയതായിരുന്നു യുവാവ്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അഭിനവിന്റെ കൂടെ നാല് പേരാണ് ജോലിയ്ക്ക് പോയത്. ഇവർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. അത്താണി കല്പക നഗറിലാണ് ഇവർ അന്നേ ദിവസം പണിക്ക് പോയത്. പുതിയ വീടിന്റെ പ്ലംബിംഗ് ജോലിക്കയാണ് ഇവർ പോയത്. തങ്ങൾ ചായകുടിച്ച് തിരിച്ചെത്തിയപ്പോഴേക്ക് അഭിനവ് ജീവനറ്റ് കിടക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോലിക്കിടെ അപകടം സംഭവിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോ എന്നും വ്യക്തമല്ല. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുകയാണ്.

Previous Post Next Post