
ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠര് രാജീവര് എസ്ഐടി കസ്റ്റഡിയിൽ. ഇദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയും തന്ത്രി കണ്ഠര് രാജീവരും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ശബരിമലയിലേക്കെത്തിച്ചത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരത്തെപ്പറ്റി തന്ത്രിക്കുണ്ടറിയാമായിരുന്നു എന്നുമുള്ള വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.