പത്തനംതിട്ടയിൽ ന്യൂ ഇയര്‍ പരിപാടിക്കിടെ പൊലീസിന്റെ അതിക്രമം; സ്റ്റേജില്‍ കയറി ഒരു ലക്ഷം രൂപയുടെ ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചെന്ന് ഡിജെ കലാകാരൻ




പത്തനംതിട്ട: ന്യൂ ഇയർ പരിപാടിക്കിടെ പൊലീസിന്റെ അതിക്രമമെന്ന് പരാതി.സ്റ്റേജില്‍ കയറി ലാപ്ടോപ്പ് ചവിട്ടിപ്പൊട്ടിച്ചെന്നാണ് ഡിജെ കലാകാരൻ അഭിരാം സുന്ദർ പറഞ്ഞത്.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തനംതിട്ടയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം.സ്റ്റേജിലേക്ക് കയറിയ പൊലീസുകാരൻ ലാപ്ടോപ്പ് ചവിട്ടുന്ന ദൃശ്യങ്ങളും അഭിരാം സുന്ദർ പങ്കുവച്ചിട്ടുണ്ട്.
أحدث أقدم