തനിക്ക് മന്ത്രിയോ എംഎൽഎയോ ആകണമെന്നില്ല. ബിസിനസ് താല്പര്യവുമായല്ല ബിജെപിക്കൊപ്പം ചേർന്നത്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനി നയിക്കുന്ന ട്വന്റി 20യുമായി ബിജെപി സഖ്യമുണ്ടാക്കിയത് മതസൗഹാർദമാണ്. മത്സരിക്കാതെ മന്ത്രി സ്ഥാനം ഓഫർ ചെയ്തവരുണ്ട്. എന്നാൽ, അത് താൻ സ്വീകരിച്ചില്ല. ഒറ്റ സീറ്റിലും ട്വന്റി 20 മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മറുപടി നൽകാനാണ് സഖ്യമെന്നും സാബു ജേക്കബ് പറഞ്ഞു.