.

പാലക്കാട് മറ്റത്തൂരിൽ പ്രസിഡന്റിനോടും വൈസ് പ്രസിഡന്റിനോടും സ്ഥാനം ഒഴിയാൻ കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോജി എം.ജോൺ എംഎൽഎ. എത്രയും വേഗം രാജിവെക്കണം എന്നാണ് ആവശ്യമെന്നും അല്ലാത്ത പക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നുമാണ് പാർട്ടി തീരുമാനം. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ട പ്രകാരമാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നും റോജി എം.ജോൺ പറഞ്ഞു.
അതേസമയം, വൈസ് പ്രസിഡന്റ് രാജിവെക്കുമെന്നും എന്നാൽ പ്രസിഡന്റിന്റെ കാര്യം തനിക്ക് പറയാൻ സാധിക്കില്ലെന്നും വിമത നേതാവ് ടി.എൻ ചന്ദ്രൻ പ്രതികരിച്ചു. പാർട്ടിയെടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നത് തങ്ങൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇതിന് വിരുദ്ധമായ യാതൊരു നീക്കവുമുണ്ടാകില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് തിങ്കളാഴ്ച രാജിവെക്കുമെന്നും വിമത നേതാവ് പറഞ്ഞു.