
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്‍റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് യുവാവിന്‍റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച അതേ ബസ്സിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരം.
തന്‍റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ പകർപ്പ് ലഭിക്കാന്‍ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് വിവരാവകാശ അപേക്ഷ നല്‍കിയെന്ന് ദീപകിന്‍റെ ബന്ധു സനീഷ് വ്യക്തമാക്കി.