സൗത്ത് പാമ്പാടി മേഖലയിൽ നിന്നും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയികളായവർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ കുറ്റിക്കൽ പള്ളിക്കവലയിൽ സ്വീകരണം നൽകി.



 പാമ്പാടി : :സൗത്ത് പാമ്പാടി മേഖലയിൽ നിന്നും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയികളായവർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ കുറ്റിക്കൽ പള്ളിക്കവലയിൽ സ്വീകരണം നൽകി. ഇന്ത്യയുടെ മുൻ വിദേശ വ്യാപാര ഡയറക്ടർ ജനറലും കേന്ദ്ര സർവകലാശാല വൈസ് ചാൻസലറു മായിരുന്ന കെ റ്റി ചാക്കോ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ  ഉത്ഘാടനം ചെയ്തു. 


ആശംസകൾ അർപ്പിച്ചുകൊണ്ട് ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം രാധാകൃഷ്ണൻ,ഫാ. ആൻഡ്രൂസ് ജോസഫ് ഐക്കരമറ്റത്തിൽ, ചെറുവള്ളിക്കാവ് ദേവസ്വം പ്രസിഡന്റ് കെ ആർ രാജേന്ദ്രൻ നായർ,  മാന്തുരുത്തി സെന്റ് സ്റ്റീഫൻസ് സി. എസ്.ഐ പള്ളി  സെക്രട്ടറി സുമിത് മോൻ, ബിജു മാത്യു മന്ന പ്രെയർ ഹോം, ജോസ് പത്തും പാടം,പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി. എം പ്രദീപ്‌, ശാലേം മാർത്തോമാ പള്ളി വികാരി ഫാ. മാത്യു ചാക്കോ, കാഞ്ഞിരക്കാട്എസ് എൻ ഡി പി ശാഖാ പ്രസിഡന്റ്‌ വി ഡി ലാലു, ശ്രീ ഭക്ത നന്ദനാർ ശിവ ക്ഷേത്രം സെക്രട്ടറി പി. ജി ശശീന്ദ്രൻ, സെന്റ് തോമസ് ഹൈ സ്കൂൾ മാനേജർ മാത്യു സി വർഗീസ്, സാൻജോസ് നഴ്സിംഗ് ഹോം ഉടമ ഡോ. പി എം ജോസഫ്, രാജീവ്ജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് രക്ഷാധികാരി സി. ജെ ജോസഫ്, വിദ്യാനഗർ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സാബു സി. ജെ, സന്തോഷ്‌ കല്ലുപുര എന്നിവർ പ്രസംഗിച്ചു.പൗര സമിതി  കൺവീനർ സി. ജെ കുര്യാക്കോസ്, ചെയർമാൻ ഷാജി കുര്യാക്കോസ്, വി. ഡി ഫിലിപ്പോസ്,ജോർജ് വർഗീസ്, ബോബി മുട്ടത്ത്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
أحدث أقدم