
കളമശേരിയിലെ ജ്വല്ലറിയിൽ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരിയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു കവർച്ച. സ്വർണ്ണമെന്ന് കരുതി മോഡലിനായി വെച്ച 8000 രൂപ വിലയുള്ള മാലകളാണ് പ്രതികൾ കവര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. സംഭവത്തില്‍ സഹോദരങ്ങളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾ സ്ഥിരം മോഷ്ടാക്കളാണെന്ന് പോലീസ് പറയുന്നു.