സിപിഐഎം നേതാവ് സുജാ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു


സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവുമായ സുജാ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്നും ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും സുജാ ചന്ദ്രബാബു പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുജാ ചന്ദ്രബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഐഷ പോറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടാണുള്ളത്. ചില നേതാക്കളാണ് പലതും നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് രാജികൊടുത്തിട്ടില്ല. രാജി ഇല്ലാതെയും മുന്നോട്ടുപോയിക്കൂടെയെന്നും സുജാ ചന്ദ്രബാബു ചോദിച്ചു. 

തെക്കന്‍ കേരളത്തില്‍ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ആണത്. പല പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ ലീഗിലേക്ക് വരുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ലീഗ് അല്ലാതെ ആരുമായും സഹകരിക്കും എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടി ഇല്ല.അത് കാര്യമാക്കുന്നില്ല. കേരളം പ്രബുദ്ധമായ ജനങ്ങള്‍ ഉള്ള സംസ്ഥാനമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Previous Post Next Post