പുതുപ്പള്ളിയിൽ വൻ മോഷണം ..നൂറു പവനോളം സ്വർണം നഷ്ടമായതായി പരാതി


കോട്ടയം : കോട്ടയം പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ കോട്ടേഴ്സിൽ മോഷണം നടന്നതായി പരാതി. ഇന്നലെ രാത്രിയിലാണ് കോട്ടേഴ്സിൽ മോഷണം നടന്നത്. നൂറു പവനോളം സ്വർണം നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. മൂന്ന് മുറികളിൽ മോഷണം നടത്തുകയും ഒരു മുറി ഭാഗികമായി കുത്തി തുറന്ന നിലയിലും ആണ് കണ്ടെത്തിയത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടന്നതായാണ് പോലീസ് പറയുന്നത്. മോഷണം നടന്ന കോട്ടേഴ്സിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികൾക്കുമായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്. ചിലർ രാവിലെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത് ഉടൻതന്നെ ഇവർ പോലീസിൽ വിവരമറിയിച്ചു.
മോഷണം നടന്ന കോട്ടേഴ്‌സുകളിൽ നിന്ന് പണവും സ്വർണാഭരണങ്ങളും നഷ്ടമായതായാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ കൃത്യമായ വിവരം ലഭിക്കു. 

 വീട്ടിലെ താമസക്കാർ സ്ഥലത്തെത്തിയാൽ മാത്രമേ എത്ര രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്താൻ ആവുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
أحدث أقدم