
പാലക്കാട് ക്ഷേത്രത്തിൽ വൻ കവർച്ച. വിക്ടോറിയ കോളേജിന് സമീപത്തെ തുറപ്പാളയം അയോദ്ധ്യ ശ്രീരാമ പാദുക ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കവർന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ എന്നിങ്ങനെ 5 പഞ്ചലോഹ വിഗ്രഹങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്തെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു. പഞ്ചലോഹ വിഗ്രഹങ്ങൾക്കൊപ്പം പൂജാസാമഗ്രികളും മോഷണം പോയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു