രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കേസ് പരിഗണിക്കുന്നത് മാറ്റി



        

മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22 ലേക്കാണ് കേസ് പരിഗണിക്കുക. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.

ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നും ഉപയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്നും ജാമ്യാപേക്ഷയിൽ രാഹുൽ വാദിക്കുന്നു. റിമാൻഡ് ചെയ്ത രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ വാദങ്ങളെ പൂർണമായി അംഗീകരിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചത്.
أحدث أقدم