ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി


ഗുണ്ടാത്തലവൻ ആൽത്തറ വിനീഷ് വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി. കേസിലെ പ്രതികളായ അനിൽകുമാർ, രാജേന്ദ്രൻ, ശോഭ ജോൺ, രതീഷ്, ചന്ദ്രബോസ്, സാജു, വിമൽ, രാധാകൃഷ്ണൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരിച്ചതും മറ്റ് സാക്ഷികൾ കൂറു മാറിയതും കേസിൽ തിരിച്ചടിയാവുകയായിരുന്നു. ആൽത്തറ ജംഗ്ഷനിൽ വച്ചാണ് വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേപ്പൻ അനിയുടേയും ജാമ്യത്തിലിറങ്ങിയ രണ്ടാം പ്രതി രാജേന്ദ്രൻറേയും സഹോദരൻ‌മാരെ കൊലപ്പെടുത്തിയതിൻറെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം. സാക്ഷികൾ കൂറുമാറിയതോടെ പ്രതികളെ വെറുതെ വിടുകയായിരുന്നു.


أحدث أقدم