സെക്കന്‍റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവദമ്പതികൾക്ക് നേരെ ആക്രമണം


 ആറ്റിങ്ങൽ ദേശീയപാതയിൽ യുവദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ സംഘം ബൈക്കിൽ പിന്തുടർന്ന് ദമ്പതികളെ മർദ്ദിക്കുകയായിരുന്നു. സെക്കന്‍റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരെ ആറംഗ സംഘം ബൈക്കില്‍ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി അനീഷിനും, ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്. ആറ്റിങ്ങൽ ദേശീയപാതയിലെ പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു ഈ സംഭവം. യുവതിയെ കമന്‍റടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ഭർത്താവ് ചോദ്യം ചെയ്തതോടെ സംഘത്തിലെ ഒരാൾ ഓടിക്കൊണ്ടിരുന്ന ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ യുവതിയെ ചവിട്ടി. തുടർന്ന് അക്രമികൾ ബൈക്കിന് കുറുകെ നിർത്തി ഇരുവരെയും മർദ്ദിച്ചു. ആക്രമണത്തിന് ശേഷം സംഘം ബൈക്കുകളിൽ രക്ഷപ്പെട്ടു.

أحدث أقدم