
തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതി മരിച്ചു. അരുവിക്കര പാണ്ടിയോട് സ്വദേശി ഹസീന (40)യാണ് മരിച്ചത്. മക്കളോടൊപ്പം വീട്ടിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ഹസീനയുടെ പതിനാറും ഏഴും വയസ്സുള്ള മക്കളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മക്കളായ ഷംന(16), റംസാന(7) എന്നിവരാണ് പരിക്കേറ്റ ചികിത്സയിലുള്ളത്. നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപ് ഇന്നലെ വൈകിട്ട് 5.30യോടെയാണ് അപകടം. റംസാനയെ ആശുപത്രിയിൽ കാണിച്ചശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. കരകുളം ഭാഗത്തു നിന്നും പാഞ്ഞുവന്ന കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂവരെയും നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല