
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്. സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണ് പിന്നിൽ.
ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിൽ പ്രതിഷേധത്തിന്‍റെ തുടക്കമായിരിക്കും അത്. എസ്ഐടി നടപടികള്‍ ദുരൂഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനും ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി, കടകംപള്ളി സുരേന്ദ്രന്‍റെയും പിഎസ് പ്രശാന്തിന്‍റെയും പേര് പറഞ്ഞു. തന്ത്രിക്ക് ഭണ്ഡാരം സൂക്ഷിക്കാൻ അധികാരമില്ല. കൊള്ള നടന്നതിന്‍റെ ഉത്തരവാദി ദേവസ്വം ബോര്‍ഡാണ്. ആചാരം ലംഘിച്ചതിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി പറയുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.