താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, ട്രാഫിക് ബ്ലോക്കിന് സാധ്യത


താമരശ്ശേരി ചുരത്തിൽ നാളെയും ​ഗതാ​ഗത നിയന്ത്രണം തുടരും. ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ പകൽ സമയത്ത് മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി എടുത്ത് മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവെച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും ഇന്നും (ജനുവരി 22) നാളെയും (23) ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ചുരത്തിലും സമീപത്തുമായി ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. മൾട്ടി ആക്‌സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ നിർദ്ദേശിച്ചു.

أحدث أقدم