ഉമ്മന്‍ ചാണ്ടിക്കെതിരെ ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരം; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണം , വി ഡി സതീശൻ


അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും,  കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞദിവസം , ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. തന്നെയും കുടുംബത്തെയും ദ്രോഹിച്ച് രണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. മധ്യസ്ഥത പറഞ്ഞ് കുടുംബം ഇല്ലാതാക്കിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ പിതാവിനെ ഗണേഷ് കുമാര്‍ ദ്രോഹിച്ചുവെന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ആരോപണത്തിലായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി.

أحدث أقدم