പുതുവര്‍ഷ തലേന്ന് രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം.
എടത്വ ചെറുതന പഞ്ചായത്ത് പോച്ച തുണ്ടത്തില്‍ മധുസുതന്‍-സരള ദമ്പതികളുടെ മകന്‍ മണിക്കുട്ടന്‍ (മനു-31), പതിമൂന്നില്‍ ചിറ സുരേഷ്-ബീന ദമ്പതികളുടെ മകന്‍ സുബീഷ് (27) എന്നിവരാണ് മരിച്ചത്.
എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ഇന്നലെ രാത്രി 8.15 യോടെയായിരുന്നു അപകടം.
തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നെഞ്ചത്ത് ഗുരുതരപരിക്കേറ്റ മണിക്കുട്ടന്‍ തല്‍ക്ഷണം തന്നെ മരിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുബീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയാണ് മരിച്ചത്. എടത്വ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.