
ഡിജിറ്റല്‍ ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മൊബൈല്‍ ക്യൂആര്‍ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് നിരക്കില്‍ 15 ശതമാനം ഇളവ് ലഭിക്കും. നിലവില്‍ നല്‍കിയിരുന്ന 10 ശതമാനം ഡിസ്‌കൗണ്ടിന് പുറമെയാണ് 5 ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്.
ഹ്രസ്വകാലത്തേക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രത്യേക ഓഫര്‍ 2026 ജനുവരി 26-ാം തീയതി മുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങും. ക്യൂവില്‍ നില്‍ക്കാതെയും ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെയും യാത്ര ചെയ്യാന്‍ കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്ക് ആകര്‍ഷിക്കുകയാണ് ഇതിലൂടെ മെട്രോ ലക്ഷ്യമിടുന്നത്.