കോട്ടയം വിവേകോദയം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ.പി.പല്പു അനുസ്മരണ സമ്മേളനം കോട്ടയം മുൻസിപ്പൽ ചെയർമാൻ എം.പി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.
വിവേകോദയം ട്രസ്റ്റ് ചെയർമാൻ പി.എൻ.ദേവരാജൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി.മന്മഥൻ അനുസ്മരണ പ്രസംഗം നടത്തി.ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ എം.പി.സന്തോഷ്കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.വൈശാഖ് എന്നിവരെ ആദരിച്ചു.മുൻകാല ഭാരവാഹികളെ യോഗത്തിൽ ആദരിച്ചു.ശ്രീനാരായണ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് പ്രൈസും വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ.വൈശാഖ്, സ്നേഹ സേവനം ഗ്ലോബൽ ട്രസ്റ്റ് സി.പി.സുരേഷ്, എസ്.എൻ.വി.സമാജം സെക്രട്ടറി വി.കെ. ശോഭനാ മ്മ എന്നിവർ ആശംസാ പ്രസംഗം നടത്തി. ട്രസ്റ്റ് സെക്രട്ടറി റ്റി.റ്റി.പ്രസാദ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എം.കെ.ശ്രീനിവാസൻ കൃതഞ്ജതയും പറഞ്ഞു.