
ഇരുചക്രവാഹനത്തിൽ കാറിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ സ്വദേശികളായ അംബിക, രഞ്ജിത്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കിളിമാനൂർ പാപ്പാലിയിലാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് പുറകിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇടിച്ച കാറിനെ ഇനിയും കണ്ടെത്താനായിട്ടില്ല.