ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം





ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിൽ നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് മന്ത്രിമാർ പറയുന്നു. പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ല. കോടതി പറഞ്ഞ കാര്യം പറഞ്ഞെന്നേ ഉള്ളൂ. തന്ത്രിയെ 40 ദിവസം ജയിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്. വിശ്വാസികളോട് സർക്കാർ ഉത്തരം പറയണം. സർക്കാർ വീഴ്ചകൊണ്ട് മാത്രമാണ് സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾ പുറത്തിറങ്ങുന്നത്. യുവതീ പ്രവേശനത്തിന് സഹകരിക്കാത്തതിന്റെ പ്രതികാരമാണ് തന്ത്രിയോട് തീർത്തത്. ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്നും സഭ സുഗമമായി മുന്നോട്ട് പോകുമെന്നും കെ ബാബു പറഞ്ഞു. സഭയിൽ ബാനറും പ്ലക്കാഡുമായി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്.
أحدث أقدم