രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594.82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച. രാജ്യത്തെ കമ്മോഡിറ്റി വിപണയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,67,501 രൂപയുമായി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത