അവശനിലയിലായിരുന്നു നായ് അവിടെ എത്തുംമുമ്പേ ചത്തുവെന്നും സാമ്പിൾ പരിശോധനയിൽ പേവിഷബാധയുണ്ടെന്ന റിപ്പോർട്ട് വന്നതായും ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ നായുടെ ജഡം തൃപ്പൂണിത്തുറ നഗരസഭക്ക് കൈമാറി. രണ്ട് ദിവസത്തിനിടെ എട്ടുപേർക്കാണ് ഈ നായുടെ കടിയേറ്റത്. എം.എൽ.എ റോഡിൽ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നായുടെ ആക്രമണമുണ്ടായത്