ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകണം, ഗുരുവായൂരപ്പനെ സേവിച്ച് എനിക്ക് മരിക്കണം’


ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്രയേയുള്ളൂ ആഗ്രഹം, അല്ലാതെ ഇപ്പോള്‍ കാണുന്നതല്ല തന്റെ ആഗ്രഹം. അതിനപ്പുറം ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദേവി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞു.

‘ഇത് പറഞ്ഞാല്‍ അപകടമാകില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ നോര്‍ത്ത് ഇന്ത്യയിലെ പത്രങ്ങള്‍ സുരേഷ് ഗോപി രാജിവെച്ച് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി പോയി എന്ന് പറഞ്ഞ് പുകിലാക്കി കളയും. ജീവിക്കാന്‍ വയ്യാത്ത അവസ്ഥയായിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു.

أحدث أقدم