ആദ്യ ഘട്ട സ്ഥാനാർത്ഥി ചർച്ചയിലേയ്ക്ക് ബിജെപി; കോട്ടയത്ത് ലിജിൻ ലാലിന്റെയും ടി.എൻ ഹരികുമാറിന്റെയും പേര് പരിഗണിക്കുന്നു; ഏറ്റുമാനൂരും കടുത്തുരുത്തിയിലും ലിജിന്റെ പേര് പരിഗണനയിൽ; പുതുപ്പള്ളിയിൽ പുതുമുഖങ്ങൾ; കടുത്തുരുത്തിയിൽ റെജി ലൂക്കോസും പട്ടികയിൽ

കോട്ടയം: പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ച് കോട്ടയത്ത് ആദ്യ ഘട്ട സ്ഥാനാർത്ഥി ചർച്ചകളിലേയ്ക്ക് കടന്ന് ബിജെപി. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലേയ്ക്ക് കോട്ടയം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജി.ലിജിൻ ലാലിന്റെ പേരാണ് പരിഗണിക്കുന്നത്. ടി.എൻ ഹരികുമാറും, റെജി ലൂക്കോസും അടക്കമുള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് സമിതിയിൽ അംഗങ്ങളായ മുൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാർ, ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗം ബി.ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ അടങ്ങുന്ന സമിതിയാണ് കോട്ടയത്തെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഇപ്പോൾ തുടങ്ങി വച്ചിരിക്കുന്നത്.
Previous Post Next Post