സ്ഥലംമാറ്റമോ സസ്പെൻഷനോ വന്നാലും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ; പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വാക്കേറ്റം


പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വാക്കേറ്റം. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നടന്ന സമ്മേളനത്തിലാണ് സംഭവം. പൊലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ പൊലീസുകാരനെ ആക്രമിച്ച സംഭവവും ചൂണ്ടിക്കാട്ടി ഒരു പ്രതിനിധി പ്രസംഗിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പ്രസംഗത്തിന്റെ സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ സംസാരിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. മൈക്ക് പിടിച്ചുവലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ വേദി വിടൂവെന്നും പ്രസംഗകൻ പ്രതികരിച്ചതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സ്ഥലംമാറ്റമോ സസ്പെൻഷനോ വന്നാലും താൻ പറയാനുള്ള കാര്യങ്ങൾ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.

തർക്കം രൂക്ഷമായ വാക്കേറ്റത്തിലേക്ക് നീങ്ങിയതോടെ നേതൃത്വം ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കി. പീരുമേട്ടിൽ ഇന്നലെ നടന്ന സമ്മേളനത്തിൽ ഓരോ പ്രതിനിധിക്കും രണ്ട് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നത്. ഈ സമയപരിധി ലംഘിച്ചതിനാലാണ് ഇടപെടൽ ഉണ്ടായതെന്ന് സംഘാടകർ വിശദീകരിച്ചു.

أحدث أقدم