
എറണാകുളം പൂക്കാട്ടുപടിയിൽ കോളേജ് ബസും, സ്വകാര്യ ബസും കൂട്ടിയിടിച്ച് 4 കുട്ടികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. കോതമംഗലം ആലുവ റൂട്ടിൽ ഓടുന്ന റെയ്ഹാൻ എന്ന ബസും , ആലുവ ജയ്ഭാരത് കോളേജിലെ ബസുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറുടെ കാൽ കാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യനില ഗുരുതരമല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കോളേജ് ബസ് ഡ്രൈവറുടെ രണ്ട് കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ബസിലെ യാത്രക്കാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.