തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരിക്ക്




തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ വനിതാ അറ്റൻഡർക്ക് പരിക്കേറ്റു. അറ്റൻഡർ ഫാരിഷ ബീവിയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ ഗ്ലാസ് കൊള്ളുകയായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ഓക്സിജൻ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഫാരിഷ ബീവിയുടെ നെറ്റിയിലാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ ട്രോമ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നെറ്റിയിലുണ്ടായ പരിക്ക് ഗുരുതരമെന്നാണ് വിവരം
أحدث أقدم