ഛത്തീസ്ഗഡ് സ്വദേശിയാണ് 33കാരിയായ പരാതിക്കാരിയും ആരോപണ വിധേയനും. പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. 2022 സെപ്തംബര്‍ മുതല്‍ അഭിഭാഷകന്‍ താനുമായി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും 2025 ജനുവരി വരെ ബന്ധം തുടര്‍ന്നുവെന്നും പരാതിക്കാരി പരാതിയില്‍ പറയുന്നു. ഇതിനിടയില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ അഭിഭാഷകന്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ബന്ധം തകര്‍ന്നതിന് പിന്നാലെയാണ് പരാതിക്കാരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയത്.