നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി

നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി. അടൂര്‍ സ്വദേശിനി താരയാണ് വധു. കൊച്ചിയിലെ പള്ളിയിൽ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ബിഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിൽ പങ്കുചേർന്നിരുന്നു