രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സർ!’


ഭൂമി ഏറ്റെടുത്ത് നൽകാത്തതിനാലാണ് കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് നൽകാത്തതെന്നുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ 2024-ൽ തന്നെ കേരളം സമർപ്പിച്ചിരുന്നുവെന്നാണ് വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.

കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചുവെന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്ന് അറിയിച്ചുള്ള കത്ത് കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഈ കത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് വീണ ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വീണ്ടും രണ്ട് ബജറ്റുകൾ കൂടി കഴിഞ്ഞുവെന്നും എയിംസ് കണ്ടില്ല സാർ എന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.

കേരളത്തിലേക്ക് എയിംസിന്റെ പ്രൊപ്പോസൽ വന്ന അന്നു മുതൽ അന്നത്തെ സംസ്ഥാന സർക്കാർ ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. നാല് സ്ഥലങ്ങളായിരുന്നു ഇതിനായി കണ്ടെത്തി നൽകിയിരുന്നത്. ഇതിൽ ആദ്യം ഏറ്റവും പ്രധാന്യം നൽകിയിരുന്നത് തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാൽത്തേരിയായിരുന്നു.

أحدث أقدم