
വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾക്ക് പിന്നാലെ യുവതി മരിച്ചതിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.
ജനുവരി ആറിനാണ് വീട്ടിൽവെച്ച് പ്രസവം നടന്നത്. ഇവരുടെ ഏഴാമത്തെ പ്രസവമായിരുന്നു. ഈ പ്രസവം മാത്രമാണ് വീട്ടിൽ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു.
അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിനെതിരെ ഗുരുതരമായ പരാതികളുമായാണ് മുഹ്‌സിനയുടെ കുടുംബം എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.